Latest NewsGulf

പ്രവാസികള്‍ക്ക് തിരിച്ചടി : സൗദിയില്‍ സ്വദേശികള്‍ക്ക് ആരോഗ്യ വിഭാഗത്തില്‍ 20,000 തൊഴില്‍ അവസരങ്ങള്‍

റിയാദ്: : സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷം 20,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിനായി വിവിധ മന്ത്രാലയമുള്‍പ്പെടെ നാലുവകുപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ചു. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് പുറമെ മാനവശേഷി വികസന നിധി, സൗദി ചേംബേഴ്‌സിലെ ആരോഗ്യ സമിതി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

2019, 2020 വര്‍ഷത്തില്‍ 40,000 സ്വദേശികള്‍ക്ക് സ്വകാര്യ ആരോഗ്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നതിനാണ് പദ്ധതി. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ, തൊഴില്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമദ് അല്‍ രാജ്ഹി, മാനവ ശേഷി വികസനനിധി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ സുദൈരി, സൗദി ചേംബേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍ ഉദൈം എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

മികച്ചശമ്പളത്തില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. എന്നാല്‍ യോഗ്യരായ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button