KeralaLatest NewsIndia

പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല: ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കി : പ്രധാനമന്ത്രി

ബിജെപി പ്രവര്‍ത്തകര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളില്‍നിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളില്‍നിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കൂടാതെ കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇഐപി (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) എന്ന സ്ഥിതിയാണെന്നും സര്‍ക്കാര്‍ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴി സംസാരിക്കുന്നതിന് ഇടയില്‍ ആണ്‌ പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയത്. ഓരോരുത്തർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button