ചെന്നൈ: ഫെതായ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ആന്ധ്ര, ഛത്തീസ്ഗഡ്, ഒഡിഷ, വടക്കന്‍ തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ചു ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് 15, 16, 17 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും. അതുകൊണ്ട് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ആന്ധ്രാപ്രദേശിലുടനീളവും, വടക്ക് തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും അതിശക്തമായ കാറ്റുവീശുവാന്‍ സാധ്യതയുണ്ട്.
Post Your Comments