ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എംഎല്‍എല്‍യും ആര്‍ജെഡി നേതാവുമായ രാജ് ബല്ലഭ് യാദവും മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരെന്ന് പാറ്റ്ന പ്രത്യേക കോടതി വിധിച്ചു. പ്രതികള്‍ക്കെതിരെ പോക്സോ അടക്കം നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ 21 ന് കേസില്‍ കോടതി ശിക്ഷ വിധിക്കും.
ബിഹാറിലെ സ്വഗൃഹത്തില്‍ വെച്ചാണ് എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് യാദവിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. സുലേഖ ദേവി എന്ന പേരുള്ള സ്ത്രീയായിരുന്നു പിന്നില്‍. പുറത്ത് പറയാതിരിക്കാന്‍ സുലേഖ ദേവി പെണ്‍കുട്ടിക്ക് 30000 രൂപയും നല്‍കിയിരുന്നു. എന്നാല്‍ വിവരം പെണ്‍കുട്ടി മതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
Post Your Comments