തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മന്ത്രി എം.എം. മണി. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. വൻകിടക്കാരിൽനിന്നു കൂടുതൽ വർധന ഇൗടാക്കി ഇടത്തരം ഉപയോക്താക്കളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണ് മുന്നണി നയം. എന്നാൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇളവും ചെറുകിടക്കാർക്ക് അധികഭാരവും നൽകാനാണ് ബോർഡിന്റെ ശുപാർശ.
വൈദ്യുതി ഉപയോഗം പരമാവധി നിരുൽസാഹപ്പെടുത്താനായിരുന്നു മുൻകാലങ്ങളിൽ ബോർഡ് ശ്രമിച്ചിരുന്നതെങ്കിലും ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതാണ് ഇപ്പോൾ ബോർഡിനു ലാഭം. കുറഞ്ഞ ചെലവിൽ വൈദ്യുതിവാങ്ങി കൂടിയ വിലയ്ക്ക് വിൽക്കാൻ ഇതിലൂടെ കഴിയും.
Post Your Comments