Latest NewsIndia

ഖനിയ്ക്കുള്ളില്‍ വെള്ളം നിറയുന്നു ; കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു

മേഘാലയ: കല്‍ക്കരി ഖനിയിൽ വെള്ളം നിറയുന്നതിനാൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഖനിയിലെ ഇടുങ്ങിയ ​ഗുഹയ്ക്കുള്ളിലാണ് 13 തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. സമീപത്തെ നദിയില്‍ 70 അടി ഉയരത്തിലാണ് ജലം ഖനിക്കുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വെള്ളം നിറയുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ബോട്ടുകളും ക്രെയിനും ഉപയോ​ഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഖനിക്കുള്ളില്‍ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.

320 അടി ആഴമുള്ള കല്‍ക്കരി ഖനിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തൊഴിലാളികള്‍ അകപ്പെട്ടത്.
എന്നാല്‍ അനധികൃതമായാണ് ഖനിയില്‍ ജോലി നടന്നു കൊണ്ടിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഖനി ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുങ്ങിയവരില്‍ മൂന്ന് പേര്‍ മേഘാലയക്കാരും ബാക്കി പത്ത് പേര്‍ അസം സ്വദേശികളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button