KeralaLatest News

കെപിസിസി പുനസംഘടന; രാഷ്ട്രീയകാര്യ സമിതിയോഗത്തിലെ തീരുമാനം

തിരുവനന്തപുരം:  പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തീരുമാനമായി. ഇതില്‍ കൂടുതല്‍ വിശദീകരണം തേടുന്നതിനായി തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.

കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. വനിത മതിലിനെതിരെ പ്രചാരണം നടത്തുന്നതിന്‍റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ 28 ന് പദയാത്രയും 20 മുതല്‍ 23 വരെ വീടുകള്‍ തോറും കയറി പ്രചാരണം നടത്താനും രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തീരുമാനമായി.  ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനും പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button