തിരുവനന്തപുരം: അഹമ്മദാബാദില്‍ നടക്കുന്ന എട്ടാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. കുപ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ആണ് താൻ പങ്കെടുത്തത്. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണിത്. 2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിൽ നടന്ന ഈ പരിപാടിയിൽ അന്നത്തെ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.
പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം ഇതിൽ പങ്കെടുക്കാറുമുണ്ടെന്നും മന്ത്രി പറയുകയുണ്ടായി.
Post Your Comments