ന്യൂഡല്‍ഹി: തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ഏകപക്ഷീയ വിജയം നേടിയ ടിആര്‍എസില്‍ പുതിയ രാഷ്ട്രീയ നീക്കം. തുടര്‍ച്ചയായി രണ്ടാം തവണയും തെലങ്കാന മുഖ്യമന്ത്രിയാവുന്ന കെ. ചന്ദ്രശേഖര റാവുവിന്റേതാണ് പുതിയ നീക്കം. തന്റെ മകനായ കെ.ടി. രാമറാവുവിനെ (42) പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയോഗിച്ചാണ് റാവുവിന്റെ പുതിയ നീക്കം. ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് പുതിയ നിയമനമെന്നാണ് റാവുവിന്റെ പ്രതികരണം.
അതേസമയം കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും പാര്‍ട്ടിച്ചുമതല ഒന്നുമില്ലാതിരിക്കെയാണു രാമറാവുവിന്റെ നിയമനം. എന്നാല്‍ തെലങ്കാനയില്‍ സര്‍ക്കാരിന്റെയും ടിആര്‍എസിന്റെയും ചുമതല വൈകാതെ മകനെ ഏല്‍പിക്കുക, ദേശീയ രാഷ്ട്രീയത്തില്‍ സജീവമാവുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന.
കെസിആറിന്റെ അനന്തരവനും ജനകീയനുമായ ടി. ഹരീഷ് റാവുവിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സിദ്ദിപേട്ട് മണ്ഡലത്തില്‍ നിന്ന് 1.10 ലക്ഷം വോട്ടുകള്‍ക്ക് ജയിച്ച ഹരീഷ് ജമസമ്മതനായ നേതാവാണ്. സംഘാടക മികവും പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനവുമായി ഹരീഷ് റാവു തിളങ്ങിനില്‍ക്കുന്നതിനിടെയാണു മകനെ ഉയര്‍ത്തി കെസിആറിന്റെ ഇടപെടല്‍. തിരഞ്ഞെടുപ്പു ജയത്തില്‍ രാമറാവുവിന്റെ നേതൃമികവു ഗുണം ചെയ്‌തെന്ന മുഖവുരയോടെയായിരുന്നു റാവുവിന്റെ പുതിയ പ്രഖ്യാപനം.
Post Your Comments