
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം നിലത്തിറക്കി. മുംബൈയിൽനിന്ന് ഡൽഹി വഴി ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജൻസികൾ പിന്നീട് അറിയിച്ചു.
രാവിലെ 6.05നാണ് ഇൻഡിഗോ 6ഇ 3612 വിമാനം പുറപ്പെടേണ്ടിയിരുന്നത്.ഗോ എയർ ജി8 329 വിമാനത്തിൽ ഡൽഹിക്കു പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ആദ്യം അറിയിച്ചത്. ചില ആളുകളുടെ ഫോട്ടോയും കാണിച്ചു. ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സ്ത്രീ ആരോപിച്ചു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവതിയെ ചോദ്യം ചെയ്യുകയുണ്ടായി.
Post Your Comments