Latest NewsKerala

ഇലക്‌ട്രിക് സ്കൂട്ടര്‍ : ലെെസന്‍സ് ഭേദഗതി വരുന്നു

ന്യൂഡല്‍ഹി  : ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ്. ഭേദഗതി നടപ്പില്‍ വന്ന് കഴിഞ്ഞാല്‍ 18 വയസ്സില്‍ത്താഴെയുള്ളവര്‍ക്ക് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് എടുക്കേണ്ടിവരും.

പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. പതിനെട്ടിനുമുകളിലുള്ളവര്‍ക്ക് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഭേദഗതി നടപ്പില്‍ വരുന്നതോടെ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button