തിരുവനന്തപുരം: നിയമമുണ്ടായിട്ടും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിയാഞ്ഞതിനുപിന്നില്‍ ഈ നിയമത്തിലെ വൈരുധ്യങ്ങളും നിയമം നടപ്പാക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍.
1961-ല്‍ നിലവില്‍വന്നെങ്കിലും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ തിന്മ സമൂഹത്തില്‍ കൂടുതല്‍ വ്യവസ്ഥാപിതമാകുകയാണ് ചെയ്തത്. വിവാഹസമയത്ത് ആവശ്യപ്പെടാതെ കിട്ടുന്ന സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് നിയമത്തിലുണ്ട്. ഇത് സമ്മാനമെന്നപേരില്‍ സ്ത്രീധനത്തെ വെള്ളപൂശുകയാണെന്നും കമ്മിഷന്‍ പറയുന്നു.
ചട്ടങ്ങളായത് 2004-ല്‍
നിയമം ഫലപ്രദമായി നടപ്പാക്കാന്‍ 2004-ല്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തി. ഇതനുസരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളില്‍ സ്ത്രീധനനിരോധന ഓഫീസര്‍മാരെ നിയോഗിച്ചു. ഇവര്‍ സ്ത്രീധനത്തിനെതിരേ ബോധവത്കരണം നടത്തണം. ഓരോ പരാതിയെ സംബന്ധിച്ചും വെവ്വേറെ ഫയലും ഇവര്‍ സൂക്ഷിക്കണം. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments