സൗത്ത് വെയില്‍സ്: നാല് വയസുകാരിയെ ‘അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു ശേഷം മൃതദേഹം പൂന്തോട്ടത്തില്‍ വെച്ച് കത്തിച്ചു. യുവതി കോടതിയിൽ കുറ്റം സമ്മതിച്ചു. സൗത്ത് വെയില്‍സ് ഗ്രാമത്തിലെ വീട്ടിലെ പൂന്തോട്ടത്തിലുള്ള കോഫി ടേബിളിന് ചുവടെയായിരുന്നു അമേലിയ ബ്രൂക് ഹാരിസെന്ന നാലു വയസുകാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ് പുറത്ത് എത്തിച്ച് ഷീറ്റ് ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു ക്രൂരമായി കത്തിയെരിച്ചത്.
38കാരിയായ അമ്മ കാര്‍ലി ആന്‍ ഹാരിസിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കൂടാതെ രണ്ട് ദിവസത്തിന് ശേഷം പുനര്‍ജീവിക്കുമെന്നും ഇവര്‍ കരുതി. ദൈവത്തോടുള്ള ഭക്തി തെളിയിക്കാനാണ് മകളെ ഇവര്‍ ബലി നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പോലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ മാലാഖമാരും യേശുവും പറഞ്ഞത് അനുസരിച്ചാണ് ഇത് ചെയ്തതെന്നായിരുന്നു ഹാരിസിന്റെ പ്രതികരണം. കൂടാതെ തന്നില്‍ എന്തോ ബാധ കയറിയെന്നും ഇവര്‍ പറഞ്ഞിരുന്നു.
അമ്മ മകളെ കൊന്നതൊന്നും അറിയാതെ ജൂണ്‍ എട്ടിന് വീട്ടിലെത്തിയ ഹാരിസിന്റെ 17കാരനായ മൂത്ത മകനാണ് സംഭവം പുറത്തുവിട്ടത്. വീട്ടിലെത്തിയ സഹോദരന് മുന്നില്‍ കരഞ്ഞ് കൊണ്ട് എത്തിയ 11 വയസ്സുള്ള ഇളയ സഹോദരന്‍ പിന്‍വശത്തേക്ക് പോകേണ്ടെന്ന് പറഞ്ഞു. അമ്ബരന്ന് പോയ മകനോട് അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയെന്നും, ഞായറാഴ്ച തിരിച്ചുവരുമെന്നും അമ്മ പ്രതികരിച്ചു. ഓടിപ്പോയി ഗാര്‍ഡനില്‍ എത്തിയ മകന്‍ കോഫി ടേബിളിന് താഴെയുള്ള പൊതിക്കെട്ട് കണ്ടപ്പോള്‍ ഇത് നീക്കി നോക്കുകയും അമേലിയയുടെ കത്തിക്കരിഞ്ഞ കാല്‍ കാണുകയുമായിരുന്നു.
Post Your Comments