Latest NewsKerala

വിവാദ പ്രസ്താവന ; സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

കാസർകോട് : വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസർകോട് ജില്ലാ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. ദളിത് വിരുദ്ധ പരാമർശം നടത്തിയതിനാണ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത് . ഫെബ്രുവരി 9 ന് കാസർകോട് വെച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് പരാതി ലഭിച്ചത്. കാസർകോട് സ്വദേശി ബാലകൃഷ്ണനാണ് പോലീസിൽ പരാതി നൽകിയത്.

കാസര്‍ഗോഡ് ഡി.വൈ.എസ്.പിയാണ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button