ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ പാസ്‌പേര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടു. ഗുരുനാനാക്കിന്റെ 549 -ാമത് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച 23 സിഖ് മതവിശ്വാസികളുടെ പാസ്‌പോര്‍ട്ടുകളാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷന്‍ ഓഫീസില്‍ നിന്ന് കാണാതായത്.
അതേസമയം വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ നഷ്ടപ്പെട്ട 23 പാസ്പോര്‍ട്ടുകളും വിദേശകാര്യമന്ത്രാലയം റദ്ദാക്കി. നവംബര്‍ 21 മുതല്‍ 30 വരെയായിരുന്നു ഗുരുനാനാക് ജയന്തി ആഘോഷങ്ങള്‍ നടന്നത്. ഇതില്‍ പങ്കെടുക്കാനായി ഇടനിലക്കാരന്‍ വഴി
വിസ അപേക്ഷയോടൊപ്പം പാക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ച് പാസ്പോര്‍ട്ടുകളാണ് നഷ്ടപ്പെട്ടത്.
ഡല്‍ഹിയിലുള്ള ഇടനിലക്കാരനാണ് പാസ്പോര്‍ട്ടുകള്‍ ഓഫീസില്‍ ഏല്‍പ്പിച്ചത്. എല്ലാവരുടേയും പാസ്‌പോര്‍ട്ടുകള്‍ ഒരുമിച്ചാണ് ഇവിടെ നല്‍കിയിരുന്നത്. എന്നാല്‍ തിരികെ വാങ്ങാനെത്തിയപ്പോള്‍ അവ ഇവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് ഇടനിലക്കാരന്റെ മൊഴി. അതേസമയം വിഷയത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് പാക് അധികൃതരുടെ പ്രതികരണം.
Post Your Comments