തിരുവനന്തപുരം: സർക്കാർ സംസ്ഥാന വ്യാപകമായി നടത്താനൊരുങ്ങുന്ന വനിതാമതിലിനെതിരായി ഹൈക്കോടതിയിൽ ഹർജി. വനിതാ മതിലിന് പൊതുപണം ഉപയോഗിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് ആണ് ഹർജി നൽകിയത്.വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പി കെ ഫിറോസ് ആവശ്യപ്പെടുന്നു.
വനിതാ മതിലിനായി സർക്കാർ ഏത് ഫണ്ടിൽ എത്ര രൂപയാണ് ചെലവിടുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ അത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വനിതാ മതിലിനെതിരെ മുസ്ലീം ലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിയമസഭാ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശനും സിപി സുഗതനും ചേര്‍ന്ന് ഉണ്ടാക്കുന്നത് വര്‍ഗീയ മതിലാണെന്നും ജനങ്ങള്‍ ആ മതിലിനെ തകര്‍ക്കുമെന്നും മുനീര്‍ പറഞ്ഞിരുന്നു. മറ്റു മതത്തില്‍ നിന്നുള്ള സ്ത്രീകളെ ഉള്‍പ്പെടുത്താതെ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തുന്ന മതിലിനെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും എംകെ മുനീര്‍ നിയമസഭയില്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫിറോസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Post Your Comments