മുസാഫര്‍നഗര്‍: ബന്ധുവായ എണ്‍പത്തിയഞ്ചുകാരിയെ മയക്കു മരുന്ന് നല്കി ബലാത്സംഗം ചെയ്ത പതിനെട്ടുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് സംഭവം നടന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്തുപോയ സമയത്ത് ഇയാള്‍ വൃദ്ധയ്ക്ക് മയക്കു മരുന്നു നല്‍കുകയായിരുന്നു. അബോധാവസ്ഥയിലായ വൃദ്ധയെ ബലാത്സംഗം ചെയ്തതിനുശേഷം പതിനെട്ടുകാരന് ഒളിവില്‍ പോയിരുന്നു.
വീട്ടുകാര്‍ പുറത്തു പോയി വന്നപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന വൃദ്ധയെ കാണുന്നത്. തുടര്‍ന്ന് ബോധം കിട്ടിയ ഇവര്‍ സംഭവിച്ച കാര്യങ്ങള്‍ ബന്ധുക്കളോട് പറഞ്ഞു. അതേസമയം വൃദ്ധയായ സ്ത്രീ ക്രൂര പീഡനത്തിന് ഇരയായതായി ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പീഡനത്തിനിരയായ ഇവര്‍ ഇപ്പോള്‍ മുസാഫര്‍ഗനറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പു പ്രകാരമാണ് പതിനെട്ടുകാരനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments