രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗറര്‍ ജില്ലയിലെ ചോട്ടില താലൂക്കിലെ കോടതിയിലാണ് പുലി കയറിയത്. ഉച്ചയോട് അടുത്തായിരുന്നു സംഭവം. കോടതി വളപ്പില്‍ പുലി അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസ്സപ്പെട്ടു.പിന്നീട് കോടതി അധികൃതര്‍ പുലിയെ കോടതി മുറിയില്‍ അടച്ച് പൂട്ടിയിട്ടു. വനം വകുപ്പ് എത്തി മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.
ഗുജറാത്തിലെ കോടതികളില്‍ ഇത് രണ്ടാമത്തെ തവണയാണ് പുലി കയറുന്നത്. ഗുജറാത്ത് ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് വളപ്പിലും പുലി അതിക്രമിച്ച് കയറിയിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടിയാണ് പുലി അകത്ത് കടന്നത്. കോടത വളപ്പിനുള്ളില്‍ പുലി കയറിയത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്.
Post Your Comments