കൊളംബോ : ഭരണ-രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് വീണ്ടും തിരിച്ചടി. പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടി നിയമവിരുദ്ധമാണെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധിച്ചു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിരിസേനയെ ഇംപീച്ച് ചെയ്യാനുള്ള വഴി എളുപ്പമാക്കുന്നതാണ് വ്യാഴാഴ്ചത്തെ വിധി.
ഒക്ടോബര്‍ 26-ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ പുറത്താക്കിയ സിരിസേന, മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് നിയമിച്ചതോടെ ആരംഭിച്ച പ്രതിസന്ധിക്ക് ഒന്നരമാസത്തിനുശേഷവും പരിഹാരം കാണാനായിട്ടില്ല.
കാലാവധി അവസാനിക്കാന്‍ രണ്ടുവര്‍ഷം ശേഷിക്കേ പാര്‍ലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ട സിരിസേനയുടെ നടപടി ഭരണഘടനാലംഘനമാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് വിലയിരുത്തി. ഐകകണ്‌ഠ്യേനയായിരുന്നു വിധി. അഞ്ചുവര്‍ഷം കാലാവധിയുള്ള പാര്‍ലമെന്റിനെ നാലരവര്‍ഷമെങ്കിലും ആകുന്നതിനുമുമ്പ് പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നളിന്‍ പെരേര പറഞ്ഞു.
Post Your Comments