കൊളംബൊ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജപക്സെ ശനിയാഴ്ച രാജിവെക്കും. . രാജപക്സെയുടെ മകന് നമള് രാജപക്സെ ട്വിറ്ററിലാണ് ഈ കാര്യം അറിയിച്ചത്. രാജപക്സെയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു,
രാജ്യത്തിന്റെ സ്ഥിരത ഉറപ്പു വരുത്താനാണ് രാജപക്സെ രാജിവെക്കുന്നതെന്ന് നമള് ട്വീറ്ററില്‍ കുറിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും ട്വീറ്ററില്‍ എഴുതിയിട്ടുണ്ട്. സിരിസേനയാണ് രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നത്.
Post Your Comments