ന്യൂ ഡൽഹി : റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് അനുകൂല വിധി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി രംഗത്ത്.
മാധ്യമങ്ങളുടെ മുന്നിൽ വരാൻ മോദി തയ്യാറാകുന്നില്ല. മോദി പറഞ്ഞിട്ടാണ് കരാര്‍ റിലയന്‍സിന് നല്‍കിയതെന്ന് ഒളോന്ദ് പറയുന്നു. 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കുകയും എച്ച്എഎല്ലിനെ ഒഴിവാക്കുകയും ചെയ്തത് എന്തിനു ?. ഇക്കാര്യത്തില്‍ ജെപിസി അന്വേഷണം വേണം. റഫാല്‍ വില സിഎജി പരിശോധിച്ചെന്നും ഇത് പിഎസി മുമ്പാകെയെത്തിയെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ശേഷം ഇത് കണക്കിലെടുത്തായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ ഇക്കാര്യം പിഎസി മുമ്പാകെ വന്നിട്ടില്ലെന്നും പിഎസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അറിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഹർജി നൽകിയത്.
Post Your Comments