റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്‍റില്‍ ഭരണപക്ഷത്തിന്‍റെ ബഹളം. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബഹളം. എന്നാൽ റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു .
റഫാല്‍ യുദ്ധ വിമാനത്തിന്റെ ഗുണമേന്മയില്‍ സംശയമില്ലാത്തതുകൊണ്ട് വിലയെ കുറിച്ച് പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടു, അനില്‍ അംബാനിയുടെ കമ്പനിയെ ഇന്ത്യന്‍ പാര്‍ട്ടണറായി കണ്ടെത്തിയതിലും തെറ്റില്ലെന്ന് സുപ്രീംകോടതി പറയുന്നു.വ്യോമസേനയിലെ ഉന്നതോദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചശേഷമാണ് സുപ്രീംകോടതി കേസ് വിധിപറയാന്‍ മാറ്റിയത്. ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന ഹര്‍ജികളാണ് തള്ളിയത്.
കോടതിക്കല്ല, വിദഗ്ദ്ധര്‍ക്കാണു കരാര്‍ പരിശോധിക്കാന്‍ സാധിക്കുകയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ തീരുമാനം പാടില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റഫാല്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യരേഖയായാണു നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
Post Your Comments