ന്യൂഡല്‍ഹി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 28,523 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2014 മുതലുള്ള കണക്കാണിത്. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ മരിച്ചവരാണിവര്‍.
വിദേശകാര്യസഹമന്ത്രി വി കെ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 12,828 പേരാണ് സൗദിയില്‍ മരണമടഞ്ഞത്. തൊട്ടുപിന്നില്‍ 7877 പേര്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് യുഎഇയിലാണ്. ഒമാനില്‍ 2,564 പേരും ഖത്തറില്‍ 1301 പേരും ബഹ്റൈനില്‍ 1,021 പേരും ഇക്കാലയളവില്‍ മരിച്ചു.
2017ല്‍ 5,906 പേരാണ് മരിച്ചത്. 2016ല്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ആത്മഹത്യ, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള മരണങ്ങളാണിവ. ഇത്തരത്തിലുള്ള മരണങ്ങള്‍ കുറക്കാനായി പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യന്‍ സംഘടനകളുമായി ചേര്‍ന്ന് തൊഴിലാളി ക്യാമ്പുകളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെന്നും മന്ത്രി ലോക്സഭയില്‍ അറിയിച്ചു.
Post Your Comments