Latest NewsCars

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ ഇതാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഇന്ധനവില വര്‍ധനയും, ഉയര്‍ന്ന വാഹന വായ്പാ പലിശനിരക്കും വാഹന വില്‍പ്പനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിഫ്റ്റിലൂടെ മാരുതി പിടിച്ച് നിന്നു. 2017 നവംബറിലെ കണക്ക് പരിശോധിക്കുമ്പോൾ 13,337 സ്വിഫ്റ്റ് കാറുകളാണ് വിറ്റുപോയത്.

മറ്റു കമ്പനികളിലേക്ക് വരുമ്പോൾ ഈ വര്‍ഷം മഹീന്ദ്ര മാത്രമാണ് കാര്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷ വില്‍പ്പനയെ അപേക്ഷിച്ച് മാരുതിയും, ടാറ്റാ മോട്ടോര്‍സും, ടോയോട്ടയുമെല്ലാം വില്‍പ്പനയില്‍ കുറവു രേഖപ്പെടുത്തി. 2017 നവംബര്‍, 2018 നവംബര്‍ മാസങ്ങള്‍ താരതമ്യം ചെയ്തുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വില്‍പ്പന വളര്‍ച്ചാ ചാര്‍ട്ടില്‍ ആദ്യ ആറ് സ്ഥാനവും മാരുതിയുടെ വിവിധ മോഡലുകള്‍ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button