കൊച്ചി•കെ.എസ്.ആര്‍.ടി.സി എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. വിധി തിങ്കളാഴ്ച തന്നെ നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.
പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനാണു നിര്‍ദേശം. നാലായിരത്തോളം ജീവനക്കാര്‍ക്കു ജോലി നഷ്ടമാകും. വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ ജോലി ചെയ്തവരെയും പത്ത് വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെയും നിലനിർത്താമെന്നും ഉത്തരവിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്നും ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ 6 ന് ഉത്തരവിട്ടിരുന്നു.
അഡ്‌വൈസ് മെമ്മോ ലഭിച്ചിട്ടും പിഎസ്‌സി ലിസ്റ്റില്‍നിന്നും നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാര്‍ഥികളാണു കോടതിയെ സമീപിച്ചത്. നിലവില്‍ 7800 ല്‍പരം എം-പാനല്‍ ജീവനക്കാരാണ് ഉള്ളത്.
കോടതിവിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടി കെ.എസ്.ആര്‍.ടി.സി കോടതിയെ സമീപിച്ചത്.
Post Your Comments