ഭോപ്പാല്‍: തെരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചതോടെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയുടെ കുത്തകയായിരുന്ന മധ്യപ്രദേശില്‍ വിജയകൊടി മിന്നിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ കമല്‍ നാഥിനെയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഡിസംബര്‍ 17നാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍ നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മധ്യപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജ്യോതിരാദിത്യ സിന്ധ്യയുമായി വലിയ തര്‍ക്കം രൂപപ്പെട്ടിരുന്നു. പിന്നീട് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ രാത്രി വൈകി ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് കമല്‍നാഥിനെ നേതാവായി തെരഞ്ഞെടുത്തത്
Post Your Comments