ന്യൂഡല്‍ഹി: രാജ്യത്തെ സിമന്റ് വില വീണ്ടും കുറയാന്‍ സാധ്യത. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറ.്ക്കാനുള്ള തീരുമാനമുണ്ടായേക്കും. ഡിസംബര്‍ 22 നാണ് യോഗം. നിലവില്‍ പരമാവധി ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന.
ഇതിനോടൊപ്പം ജിഎസ്ടി നികുതി ഘടനയിലെ 28 ശതമാനം ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം കുറയ്ക്കാനും ധാരണയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 35 ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് 28 ശതമാനം നികുതിയില്‍ തുടരുന്നത്. ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്താനായാണ് പൊതുവേ 28 ശതമാനം നികുതി സ്ലാബ് സൃഷ്ടിക്കപ്പെട്ടിട്ടുളളത്. സിമന്റ് അടക്കമുളള കൂടുതല്‍ ഉല്‍പ്പന്നങ്ങളെ 28 ശതമാനം നികുതിയില്‍ നിന്ന് 18 ശതമാനം നികുതിയിലേക്ക്, വരുന്ന കൗണ്‍സില്‍ യോഗത്തില്‍ താഴ്ത്തിയേക്കും. പുതിയ തീരുമാനം ഉണ്ടാകുന്ന പക്ഷം നിര്‍മ്മാണ മേഖലയില്‍ അത് വലിയ ഉണര്‍വിന് കാരണമാകുമെന്നാണ് കരുതുന്നത്.
Post Your Comments