ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു.
ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ നേരിയ ഇളവ് ഉണ്ടാകും. ആറ് ദിര്‍ഹമായിരിക്കും ഇവര്‍ നല്‍കേണ്ടത്. കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ഒരു യാത്രയില്‍ രണ്ട് ദിര്‍ഹം ലാഭിക്കാനാകുമെന്നതാണ് ഗുണം. മുന്‍പ് 5.50 ദിര്‍ഹമായിരുന്നു സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കിയിരുന്നത്.
അജ്മാനിലേക്ക് അഞ്ച് ദിര്‍ഹം ഉണ്ടായിരുന്നത് ആറ് ദിര്‍ഹമായും, ദുബൈ റാഷിദിയയിലേക്ക് 12 ദിര്‍ഹമായും കൂടി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഖുസ് വ്യവസായ മേഖല, എമിറേറ്റ്‌സ് മാള്‍, ജബല്‍ അലി എന്നിവിടങ്ങളിലേക്കുള്ള ചെലവ് 17 ദിര്‍ഹമായിരിക്കും.റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ദിര്‍ഹം കൂട്ടി 27ദിര്‍ഹവുമാക്കി. ടാക്‌സി നിരക്കുകളും അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു.
Post Your Comments