ടെക്‌സസ്: കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് യു.എസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്രിക്കാന്‍ ആപ്പിള്‍ കമ്പനി. നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ കാമ്പസ്, വിവിധ കേന്ദ്രങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി 3000 കോടി ഡോളര്‍ (21.5 ലക്ഷം കോടിരൂപ) നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തിനുപുറത്ത് വന്‍തോതില്‍ നിര്‍മാണയൂണിറ്റുകള്‍ തുടങ്ങുന്ന യു.എസ്. കമ്പനികള്‍ സമീപകാലത്തായി വലിയ രാഷ്ട്രീയസമ്മര്‍ദമാണ് നേരിടുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഐഫോണുകള്‍ക്കും മറ്റ് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു. കാലിഫോര്‍ണിയന്‍ കമ്പനിയുടെ പ്രധാന ഉപഭോക്തൃ വിപണിയാണ് ചൈന. സമ്മര്‍ദം കടുത്തതോടെ രാജ്യത്തിനകത്ത് വന്‍നിക്ഷേപം നടത്തുമെന്ന് ജനുവരിയില്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
അഞ്ചുവര്‍ഷംകൊണ്ട് യു.എസില്‍ 20,000 പേര്‍ക്ക് ജോലിനല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓസ്റ്റിനിലെ 133 ഏക്കര്‍ വരുന്ന പുതിയ കാമ്പസില്‍ 15,000 പേര്‍ക്ക് തൊഴില്‍സാധ്യതയുണ്ടാവും. സീറ്റില്‍, സാന്‍ഡിഗോ, കള്‍വര്‍ സിറ്റി എന്നിവിടങ്ങളിലും കമ്പനി പുതിയ കേന്ദ്രങ്ങള്‍ തുറക്കും. മൂന്നുവര്‍ഷത്തിനകം പിറ്റ്‌സ്ബര്‍ഗ്, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യും.
Post Your Comments