ബീജിംഗ്: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സിൽ രണ്ടാം ജയവുമായി പി വി സിന്ധു. ഒന്നാം നമ്പർ താരം തായ് സു യിംഗിനെ തോൽപിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. ആദ്യ ഗെയിം നഷ്ടമായെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ സിന്ധു ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 14-21, 21-16, 21-18. നിലവിലെ ചാമ്പ്യൻ അകാനെ യമാഗൂച്ചിയെ ആണ് ആദ്യ മത്സരത്തിൽ സിന്ധു തോൽപ്പിച്ചത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സമീർ വർമ്മ ജയം സ്വന്തമാക്കി. ഇന്തോനേഷ്യൻ താരം ടോമി സുഗിയാർത്തോയെ ആണ് രണ്ടാം മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചത്. സ്കോർ : 21-16, 21-7
Post Your Comments