മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരതത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ മോദി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ്‍ ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വളര്‍ച്ചയ്ക്ക് എല്‍ കെ അദ്വാനിയും മറ്റ് നേതാക്കളും നല്‍കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മോദിയെയും അമിത് ഷായെയും കുറ്റപ്പെടുത്തി ഉദ്ധവ് കൂട്ടിച്ചേർത്തു.
Post Your Comments