മുംബൈ: ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുകയാണെന്നും ഹിന്ദുത്വത്തെയല്ല ബിജെപിയെയാണ് ശിവസേന ഉപേക്ഷിച്ചതെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബിജെപി അവരുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുകയാണെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കി 25വർഷങ്ങൾ ശിവസേന വെറുതെ കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന, അകാലിദൾ തുടങ്ങിയ ഘടകകക്ഷികൾ ഇറങ്ങിപ്പോയ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി ചുരുങ്ങിപ്പോയെന്നും ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ 96-ാം ജന്മവാർഷികത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
‘ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹിന്ദുത്വത്തിന് അധികാരം വേണമെന്നത് കൊണ്ടാണ് ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. മഹാരാഷ്ട്രയ്ക്ക് പുറത്ത് ദേശീയ തലത്തിൽ ശിവസേനയുടെ പങ്ക് വിപുലീകരിക്കാൻ ശ്രമിക്കും’. ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Post Your Comments