ആലുവ: ട്രെയിനില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ മോഷണത്തിനിരയായി. നിസാമുദ്ദീന്‍ – എറണാകുളം മില്ലേനിയം എക്സ്‌പ്രസിലാണ് സംഭവം. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മേമത്തില്‍ വീട്ടില്‍ മനു സെബാസ്റ്റ്യന്റെ (31)കുടുംബവും ഭാരതീയ ദളിത് അക്കാഡമി സൗത്ത് ഇന്ത്യ സെക്രട്ടറി ഇടുക്കി നെടുങ്കണ്ടം മാവടി കിഴക്കേതില്‍ രാധ പ്രഭാകരനുമാണ് (53) കൊള്ളയടിക്കപ്പെട്ടത്. 40,000 രൂപ, മോതിരം, സ്വര്‍ണ വളകള്‍, നാല് മൊബൈല്‍ ഫോണ്‍, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, ഐ.ഡി കാര്‍ഡ് എന്നിവയടങ്ങിയ ബാഗാണ് മനു സെബാസ്റ്റ്യന്റെ കൈയ്യിൽ നിന്നും മോഷണം പോയത്.
രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് എ.ടി.എം കാര്‍ഡ്, പാന്‍, ആധാര്‍, ഐഡി കാര്‍ഡുകള്‍, 2000 രൂപ എന്നിവയാണ് രാധ പ്രഭാകരന് നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ട്രെയിന്‍ നാഗ്പൂരിലെത്തിഎപ്പോഴാണ്ഭ സംഭവം. ട്രെയിനിലുണ്ടായിരുന്ന രണ്ട് യുവാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ വാതിലിന് സമീപവും മറ്റൊരാള്‍ മനുവിന്റെ കമ്ബാര്‍ട്ടുമെന്റിന് സമീപവും നില്‍ക്കുകയായിരുന്നു. ട്രെയിന്‍ വിടുന്നതിന് സിഗ്നല്‍ ലഭിച്ചതോടെ സമീപം നിന്നയാള്‍ ഭാര്യയുടെ കൈവശമിരുന്ന ബാഗ് ബലപ്രയോഗത്തിലൂടെ തട്ടിയെടുത്ത് ഓടുകയായിരുന്നു.
Post Your Comments