ന്യൂഡല്‍ഹി: സ്ത്രീകളുടെ ഗര്‍ഭ നിരോധന കുത്തിവെപ്പിന് അനുമതി. മാസത്തില്‍ ഒരിക്കല്‍ സുക്ഷിതമായി എടുക്കാവുന്ന മരുന്നുകള്‍ക്കാണ് വിദഗ്ധ സമിതി അനുമതി നല്‍കിയിരിക്കുന്നത്. സിന്തറ്റിക് ഈസ്ട്രജന്‍, പ്രൊജസ്റ്റെറോണ്‍, മെഡ്രോക്‌സിപ്രൊജസ്റ്റെറോണ്‍ (25 എം.ജി.), എസ്ട്രാഡയോള്‍ സൈപിയോണേറ്റ് (5 എം.ജി.) എന്നിവയടങ്ങിയ കുത്തിവെപ്പ് സുരക്ഷിതമാണന്നാണ് സമിതിയുടെ കണ്ടെത്തല്‍. അതേസമയം
ഗര്‍ഭനിരോധന മാര്‍ഗങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രത്യുത്പാദനകാലത്ത് ഈ കുത്തിവെപ്പ് കൂടുതല്‍ സുരക്ഷിതമാണെന്നാണ് നിഗമനം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ക്ലിനിക്കല്‍ ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. നീലിമ ക്ഷീര്‍സാഗര്‍ അധ്യക്ഷയായ സമിതിയാണ് ഇതിന് അനുമതി നല്‍കിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മരുന്നുസംയുക്തം ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇത് സുരക്ഷിതവും ഫലവത്തുമാണെന്ന് കണ്ടെത്തി. ലാറ്റിനമേരിക്ക, ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇതുപയോഗിക്കുന്നുണ്ട്.
1989ല്‍ ഈസ്ട്രജന്റെയും പ്രൊജസ്റ്റെറോണിന്റെയും സംയുക്തം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എ്ന്നാല്‍ നിരോധനം നീക്കണമെന്ന ആവശ്യപ്പെട്ട് 2017-ല്‍ അന്നത്തെ ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ അധ്യക്ഷയായ വിദഗ്ധസമിതി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് ശുപാര്‍ശ ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രായോഗികവശങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഡോ. നീലിമ ക്ഷീര്‍സാഗറിന്റെ അധ്യക്ഷതയിലാണ് ഉപസമിതിയെ നിയോഗിച്ചത്.
2008-’16 കാലയളവില്‍ കേരളത്തിലെ പുരുഷന്മാരില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം 42 ശതമാനവും ദേശീയതലത്തില്‍ 52 ശതമാനം കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം കേരളത്തില്‍ സ്ത്രീകളിലെ വന്ധ്യംകരണം 45.8 ശതമാനമാണെങ്കില്‍ പുരുഷന്‍മാരിലിത് കേവലം 0.1 ശതമാനമാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. അതേസമയം ുതിയ കുത്തിവെപ്പ് വ്യാപകമായാലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നത് കൂടുതലും സ്ത്രീകളാണെന്നതിനു മാറ്റമുണ്ടാകില്ല. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യത്തിനു മുന്‍തൂക്കം നല്‍കുന്ന സുരക്ഷിത ഗര്‍ഭനിരോധന രീതികള്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം
Post Your Comments