KeralaLatest News

സമാജികര്‍ നടത്തുന്ന സത്യാഗ്രഹം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടത്തുന്നത് ജനാധിപത്യ വിരുദ്ധം: വി എസ് ശിവകുമാര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് പുറത്ത് സാമാജികര്‍ നടത്തുന്ന സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യ വിരുദ്ധമെന്ന് വി.എസ് ശിവകുമാര്‍ എംഎല്‍എ. ഒരു ജനാധിപത്യ സമൂഹത്തിന് ചേരുന്ന നിലപാടല്ല സര്‍ക്കാര്‍ സമരം ചെയ്യുന്ന സാമാജികരോട് കാണിക്കുന്നതെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി.

ശബരിമലയിലെ അനാവിശ്യ പൊലീസ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക, ഭക്തര്‍ക്ക് സുഖമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മൂന്ന് യൂഡിഎഫ് എഐല്‍എമാര്‍ സഭയ്ക്ക് പുറത്ത് സത്യാഗ്രഹമിരിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊ.ജയരാജ് തുടങ്ങിയവരാണ് സത്യാഗ്രഹമിരിക്കുന്നത്. സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവരെ ചര്‍ച്ചയ്ക്ക് വിളിക്കാനോ അവശ്യങ്ങള്‍ കേള്‍ക്കുവോനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button