കോഴിക്കോട്: സോളോ റൈഡര്‍ സന്ദീപിന്റെ തിരോധാനത്തില്‍ ദുരൂഹത. കര്‍ണാടകയില്‍ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ 20 ദിവസത്തോളമായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല.
പോലീസും ബന്ധുക്കളും അടങ്ങിയ ഒമ്പതംഗ സംഘം രണ്ടാം വട്ടവും കര്‍ണാടകയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും സന്ദീപ് എങ്ങോട്ടാണ് അപ്രത്യക്ഷമായത് എന്നത് സംബന്ധിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സന്ദീപിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതോടെ സംഭവം കൂടുതല്‍ ദൂരൂഹതിയിലേക്കും നിങ്ങുകയാണ്.
കഴിഞ്ഞ നവംബര്‍ 24-ന് ആയിരുന്നു കോഴിക്കോട് മൊകേരി സ്വദേശി സന്ദീപ് തന്റെ ബൈക്കുമെടുത്ത് കര്‍ണാടകയിലേക്ക് പോയത്. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ഐബേഡ് മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജരായ സന്ദീപ് രണ്ട് ദിവസം കൊണ്ട് തിരിച്ച് വരും എന്ന് വീട്ടില്‍ പറഞ്ഞായിരുന്നു കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് പിറ്റെദിവസം ഉച്ചവരെ സന്ദീപിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നെ ഒരു വിവരവും ഇല്ലാതാവുകയായിരുന്നു.
എ.എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കര്‍ണാടകയില്‍ എത്തി അന്വേഷണം നടത്തിയിരുന്നവെങ്കിലും സന്ദീപിന്റെ ബൈക്ക്, ഹെല്‍മെറ്റ്, വാച്ച് എന്നിവ തുംഗ നദിക്കരയില്‍ നിന്ന് കണ്ടെത്തിയതല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല
സന്ദീപിന്റെ ബൈക്ക് കണ്ടെടുത്ത ഹരിഹരപുര പോലീസ് സറ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൃംഗേരി ഭാഗത്തേക്ക് പോകുന്ന റൂട്ടില്‍ സന്ദീപ് എത്തിയതായി വ്യക്തമാക്കുന്ന സന്ദീപിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമുണ്ട്. തുടര്‍ന്ന് ഇത് പിന്തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സന്ദീപ് പോയ വഴികളിലൂടെ സഞ്ചരിച്ചുവെങ്കിലും ഒരു വിവരവും ലഭ്യമാകുന്നില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments