ന്യൂഡല്‍ഹി: ഇനി മുതല്‍ ഓട്ടോ റിക്ഷകളിലും സുരക്ഷ നിര്‍ബന്ധമാക്കുന്നു. ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം ഓട്ടോകളിലംു സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഓട്ടോറിക്ഷാ നിര്‍മ്മാതാക്കള്‍ക്ക് ഇനിമുതല്‍ ഇത്തരം സംവിധാനങ്ങളും സ്ഥാപിക്കേണ്ടി വരും. ഓട്ടോറിക്ഷാ അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ സുരക്ഷാ നടപടി.
അതേസമയം വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡോറുകള്‍ക്ക് പുറമെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. നേരിട്ടുള്ള കൂട്ടിയിടിയില്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്.
Post Your Comments