വിവാദങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് ബോളിവുഡ് ഗായകനായ മിക സിംങ്. ദുബായില്‍ മസാല അവാര്‍ഡ്സില്‍ പങ്കെടുക്കാനായി എത്തിയ മിക ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചുകൊടുത്തു എന്നതാണ് മികയ്ക്ക് എതിരായ പുതിയ പരാതി. ഇതുവരെ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് മിക ബോളിവുഡ് സിനിമയില്‍ ഒരു അവസരം നല്‍കാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മികയെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ മൂലമാണ് മോചനം സാധ്യമായതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി അറിയിച്ചു.
ഇനി കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ മിക സിങ് കോടതിയില്‍ ഹാജരാകാണാമെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം. എന്നാല്‍ ഇത് ആദ്യമായല്ല മിക സിങ് ലൈംഗികാരോപണം നേരിടുന്നത്. 2016 ല്‍ മുംബൈ സ്വദേശിയായ മോഡല്‍ സമാനമായ പരാതിയുമായി മിക സിങ്ങിനെതിരെ രംഗത്തുവന്നിരുന്നു. കൂടാതെ നടി രാഖി സാവന്തും ഈ ഗായകനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ മിക സിങ് ബലമായി ചുംബിച്ചു എന്നായിരുന്നു രാഖിയുടെ ആരോപണം. ഈ ആരോപണം വലിയ വിവാദമായി മാറിയിരുന്നു. മാത്രമല്ല ഒരു സംഗീതപരിപാടിക്കിടെ ഒരു ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിന് മികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. ലൈംഗീകാരോപണം മാത്രമല്ല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണക്കില്‍ പെടാതിരുന്ന ഇന്ത്യന്‍ കറന്‍സിയും വിദേശകറന്‍സിയുമായി ഇദ്ദേഹം അറസ്റ്റിലായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മിക സിങ് അറസ്റ്റിലായത്.
Post Your Comments