Latest NewsIndiaNews

സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ബോളിവുഡ് ഗായകന്‍ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

Read Also: സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു: രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍, അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

ജീവിതത്തില്‍ യാതൊരു സംഗീതവും പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേയ്ക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്‍.റഹ്‌മാന്റെ കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റേയും ആര്‍.ഡി ബര്‍മന്റേയും കടുത്ത ആരാധകന്‍ കൂടിയായിരുന്നു കെ.കെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button