കോട്ടയം: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന സര്‍ക്കാരിന്റെ വനിത മതിലിന് വേണ്ടി പരീക്ഷ നേരത്തെയാക്കാനൊരുങ്ങി എംജി സര്‍വകലാശാല. ഒന്നാം തിയതി നടക്കേണ്ട ബിഎ, ബിഎസ്‌സി, ബികോം പരീക്ഷകളാണ് 31ലേക്ക് മാറ്റിയത്. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാറുടെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
വനിതാ മതിലിന് ആളെ കൂട്ടാനാണ് പരീക്ഷ നേരത്തെയാക്കിയതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. വനിത മതിലില്‍ പരമാവധി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരീക്ഷകള്‍ മാറ്റിയതെന്നാണ് ഇവരുടെ ആരോപണം.
പരീക്ഷകൾ മുന്നോട്ടുള്ള തീയതികളിലേക്ക് മാറ്റിവെക്കുമെങ്കിലും പിന്നോട്ടുള്ള തീയതിയിലേക്ക് മാറ്റുന്ന പതിവ് ആദ്യമാണെന്ന് ഇവർ ആരോപിച്ചു.
Post Your Comments