കോട്ടയം : മാർക്ക് ദാന വിവാദത്തിനു പിന്നെ എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കമെന്ന് റിപ്പോർട്ട്. ഉത്തരക്കടലാസുകൾ ഫോള്‍സ് നന്പറുകള്‍ സഹിതമുള്ള വിവരങ്ങള്‍ പരീക്ഷ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗത്തിന് നല്‍കാൻ ആവശ്യപ്പെട്ടുള്ള കത്ത് പുറത്ത്. കഴിഞ്ഞ പതിനഞ്ചിന് എം കോം നാലാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഉത്തരക്കടലാസുകള്‍ കൈമാറാനുള്ള ശ്രമം നടന്നത്.
പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ ആര്‍ പ്രഗാഷിന് കൈമാറണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള വി.സി ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടിയുള്ള കത്താണ് പുറത്തു വന്നിരിക്കുന്നത്. ഡോ. പ്രഗാഷിന്റെ ലെറ്റര്‍ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കത്ത് പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭിച്ചെന്നാണ് വിവരം. സിന്‍ഡിക്കേറ്റ് അംഗം 30 ഉത്തരക്കടലാസാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത്, ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരും ഫാള്‍സ് നമ്പരും സഹിതം കൈമാറുന്നത് മാര്‍ക്ക് തട്ടിപ്പിനാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
Post Your Comments