UAELatest News

ദുബായിലെ വിസ സേവനങ്ങള്‍ ഉപഭോക്താകളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍

വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ സേവനങ്ങളുമായി അധികൃതർ. ഇതിനായി 8005111 എന്ന ടോൾ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞാൽ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ കാലതാമസത്തിനുള്ള വ്യക്തമായ മറുപടി നല്‍കുമെന്നും ജിഡിആര്‍എഫ്‌എ ദുബായ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്തങ്കിലും തരത്തില്‍ വിസ നടപടിക്രമങ്ങള്‍ക്ക് വല്ല കാലതാമസവും നേരിട്ടാല്‍ ഉടന്‍ തന്നെ വകുപ്പുമായി ബന്ധപ്പെടാന്‍ വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്‌റേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു. http://www.dnrd.ae എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയും. മാത്രവുമല്ല സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവുന്നതാണ് .

shortlink

Related Articles

Post Your Comments


Back to top button