ബെര്‍ലിന്‍: റോഡില്‍ മുഴുവന്‍ ചോക്ലേറ്റ് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ബെര്‍ലിനിലെ ചോക്ലേറ്റ് ഫാക്ടറിയില്‍നിന്നും പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡില്‍ ഉറച്ച് കട്ടയായതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്
ജര്‍മന്‍ പട്ടണമായ വെസ്റ്റെനിലാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ടാങ്കില്‍ നിറച്ചിരുന്ന ചോക്ലേറ്റ് റോഡിലേക്ക് ഒഴുകിപ്പരക്കുകയായിരുന്നു. സാങ്കേതിക തകരാറാണു ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതര്‍ വ്യക്തമാക്കി.
ഒരു ടണ്‍ വരുന്ന ചോക്ലേറ്റ് റോഡിലേക്കൊഴുകി കട്ടപിടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അഗ്നിശമനസേനാംഗങ്ങള്‍ ചൂടുവെള്ളം ഒഴിച്ചും ഷവലിനു കോരിയുമാണു ചോക്ലേറ്റ് നീക്കം ചെയ്തത്.
Post Your Comments