
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കമ്പനിയുടമകൾ അറിയിച്ചു. ലോകപ്രശസ്ത ബെൽജിയം ചോക്ലേറ്റ് ബ്രാൻഡായ ബാരി കല്ലേബൗട്ട് ആണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് മുതൽ ഉത്പാദനം നിർത്തി വെച്ചിരിക്കുകയാണെന്നും, നിർമ്മിച്ച ഉൽപ്പന്നങ്ങളെല്ലാം പരിശോധിച്ചു നശിപ്പിക്കുകയാണ് എന്നും കമ്പനി അധികൃതർ അറിയിച്ചു. വയറിളക്കവും പനിയും സൃഷ്ടിക്കുന്ന സാൽമൊണല്ല ബാക്ടീരിയ അപൂർവമായി മാത്രമേ ഗുരുതരമാകാറുള്ളൂ.
Also read: ‘തുർക്കിയ്ക്ക് ഇപ്പോഴും ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ അംഗമാകുന്നത് തടയാൻ സാധിക്കും’: എർദോഗാൻ
ലോകപ്രശസ്ത ചോക്ലേറ്റ് ബ്രാൻഡ് ആണ് ബാരി കല്ലേബൗട്ട്. പ്രതിവർഷം ശതകോടികളുടെ വിറ്റുവരവാണ് ഇവർക്കുള്ളത്. ഫാക്ടറി മുഴുവൻ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഉൽപ്പാദനം തുടരുകയുള്ളു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
Post Your Comments