Latest NewsIndiaGulf

33 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം

ഭാര്യമാരെ ഉപേക്ഷിക്കുന്നവരെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്.ഇത് കൂടാതെ ഭാര്യമാരെ ഉപേക്ഷിക്കുന്നവരെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.ഇതുവരെ എട്ട് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിവാഹശേഷം വിദേശത്ത് പോകുന്നവര്‍ ഭാര്യമാരെ ഉപേക്ഷിച്ചാല്‍ പാസ്‍പോര്‍ട്ട് റദ്ദാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍കൂടി പാസ്‍പോര്‍ട്ട് നിയമത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്.

വിദേശ ഇന്ത്യക്കാരുടെ വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയം അറിയിച്ചത്. പരാതികള്‍ നല്‍കാനായി മാത്രം nricell-ncw@nic.in എന്ന ഇമെയില്‍ വിലാസമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button