Latest NewsIndia

അധികാരമൊഴിഞ്ഞ് ചൗഹാന്‍; തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തന്റേത് മാത്രം

ഭോപ്പാല്‍: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റേതാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൗഹാന്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. ഇതോടെ താന്‍ സ്വതന്ത്രനായി എന്നും ചൗഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്ക് ചൗഹാന്‍ നന്ദി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുകയാണ്. 114 സീറ്റുകളിലാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ പിന്തുണയും ബിഎസ്പി2 എസ്പി1 സ്വതന്ത്രര്‍ 2 എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button