Latest NewsKerala

യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്; പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വടകര കൈനാട്ടി സ്വദേശികളായ മൊയ്തീന്‍, അഫ്നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരിലായിരുന്നു മ‍ര്‍ദ്ദനം .

കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രതികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു. ഇരുവരുടെയും നഗ്നനചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ നിന്ന് പ്രതികളെ പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button