ന്യൂഡല്‍ഹി: മാനഭംഗ സംഭവങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഇരയാവുന്നവരുടെ പേരും മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് സുപ്രീം കോടതി. ജസ്റ്റീസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ഉത്തരവിട്ടത്. ഇരകളാകുന്നവരെ മനസിലാക്കുന്ന വിധത്തിലുള്ള ചെറിയ സൂചനകള്‍ പോലും പത്ര മാധ്യമങ്ങളിലുടെ പ്രസിദ്ധപ്പെടുത്തരുതെന്നും നിർദേശമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേയുള്ള നടക്കുന്ന അതിക്രമണങ്ങളില്‍ കേസുകളുടെ എഫ്ഐആര്‍ വെബ്സൈറ്റുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പ്രദര്ശിപ്പിക്കരുതെന്നു പോലീസിനോടും കോടതി നിര്‍ദേശിച്ചു.
Post Your Comments