മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യം 71.35 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് 72.26 എന്ന താഴ്ന്ന നിലയിലേക്കെത്തി.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും, അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ഷന് ഫലം ഇന്നു പുറത്തു വന്നതുമെല്ലാം
രൂപയുടെ മൂല്യം ഇടിയാനുള്ള കാരണമായി കരുതുന്നു. ഇടയ്ക്കിടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് കനത്ത ആശങ്കയ്ക്കു വഴിവെക്കുന്നു.
Post Your Comments