പാലക്കാട്: റെയില്‍വേയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 182 ലേയ്ക്ക് വിളിക്കുന്ന എല്ലാ കോളുകള്‍ക്കും ഇനി മറുപടി ലഭിക്കും. ഈ നമ്പറിലേയ്ക്കുള്ള കോളുകള്‍ റെയില്‍വേ റെക്കോഡ് ചെയ്തു തുടങ്ങിയതോടെയാണ് ഇത് സാധ്യമാകുന്നത്. ഇതോടെ തുടര്‍ച്ചയായി കണ്‍ട്രോള്‍ റൂമിലേയ്‌ക്കെത്തുന്ന കോളുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും. അതേസമയം റെക്കോഡ് ചെയ്യുന്ന കോളുകള്‍ 30 ദിവസത്തേയ്ക്ക് സൂക്ഷിക്കാനും സാധിക്കും.
യാത്രക്കാര്‍ പരാതികള്‍ വിളിച്ചറിയിക്കുമ്പോള്‍ ആര്‍.പിഎഫ്‌ന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനിമുതല്‍ എല്ലാ കോളുകളും റെക്കോഡ് ചെയ്യണമെന്ന് ഡയറക്ടറേറ്റാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിലവില്‍ ഏറെ ക്കുറെ എല്ലാ ഡിവിഷനുകളിലും 182 സുരക്ഷാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അപ്‌ഗ്രേഡ് ചെയ്ത് റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞതായും പാലക്കാട് ആര്‍.പിഎഫ് അധികൃതര്‍ അറിയിച്ചു.
യാത്രക്കിടെ ഉണ്ടാകുന്ന പരാതികള്‍ ട്രെയിന്‍ നമ്പര്‍ അടക്കാമാണ് 182 എന്ന നമ്പറിലേയ്ക്ക് വിളിച്ചറിയിക്കേണ്ടത്. പരാതികള്‍ ലഭിച്ച ഉടന്‍ തന്നെ റെയില്‍വെ സംരക്ഷണ സേന സഹായത്തിനെത്തും.
Post Your Comments